സിഗരറ്റ്‌ ചില്ലറ വില്‍പ്പന നിരോധിക്കില്ല: കേന്ദ്രസര്‍ക്കാര്‍

വ്യാഴം, 4 ഡിസം‌ബര്‍ 2014 (20:21 IST)
പുകയില കര്‍ഷകരുടെയും വ്യവസായികളുടെയും ആവശ്യങ്ങള്‍ കണക്കിലെടുത്ത് സിഗരറ്റിന്റെ ചില്ലറ വില്‍പ്പന നിരോധിക്കാനുള്ള തീരുമാനം കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചു.

ഈ വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിച്ച ബില്ലിനെതിരെ കര്‍ണാടക, ആന്ധ്രാപ്രദേശ്‌ എംപിമാര്‍ തിരിഞ്ഞതാണ് സര്‍ക്കാര്‍ തീരുമാനത്തില്‍ നിന്ന് പിന്നോട്ട് പോകാന്‍ കാരണമായതെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെപി നഡ്‌ഡ പറഞ്ഞു.

അതേസമയം പുകയില വാങ്ങുന്നവര്‍ക്കുള്ള പ്രായപരിധി ഉയര്‍ത്താനും പുകവലി സംബന്ധമായ കുറ്റങ്ങളില്‍ ഈടാക്കുന്ന പിഴ വര്‍ധിപ്പിക്കാനുള്ള തീരുമാനത്തില്‍ നിന്നും പിന്നോട്ടില്ലെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്ന റിപ്പോര്‍ട്ട്. ഈ സാഹചര്യം നിലവില്‍ വന്നാല്‍ സര്‍ക്കാരിന്‌ നികുതി വരുമാനത്തില്‍ കടുത്ത ഇടിവാണ് ഉണ്ടാവുക.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക