ഡൽഹി: സെപ്തംബർ ഏഴിന് ചൈനിസ് പട്ടാളക്കാർ ഇന്ത്യൻ പോസ്റ്റുകൾ ആക്രമിയ്ക്കാനെത്തിയത് മൂർച്ഛയേറിയ കുന്തങ്ങളും ഇരുമ്പ് വടികളൂം ചൈനീസ് ആയോധന കാലയിലെ ഗ്വാർഡോ എന്ന് വി:ളിയ്ക്കുന്ന മാരകായുധങ്ങളുമായിയെന്ന് ഇന്ത്യൻ സൈന്യം. കയ്യിൽ മാരകായുധങ്ങളുമായി ഇന്ത്യൻ പോസ്റ്റുകളിലേയ്ക്ക് അടുക്കുന്ന പീപ്പിൾസ് ലിബറേഷൻ ആർമിയുടെ ചിത്രങ്ങൾ വാത്താ ഏജൻസിയായ എഎൻഐ പുറത്തുവിട്ടു.
കിഴക്കൻ ലഡാക്കിലെ റിസാങ് ലാ പർവതനിരയിലെ മുഖാപരി പ്രദേശത്തെ ഇന്ത്യൻ സൈനികരെ തുരത്തുകയായിരുന്നു ചൈനീസ് സേനയുടെ ലക്ഷ്യം. പാംഗോങ് തടാകത്തിന്റെ തെക്കൻ തീരത്തുള്ള ഇന്ത്യൻ പോസ്റ്റിലേയ്ക്ക് മാരകായുധങ്ങളുമായി അൻപതോളം പേരടങ്ങുന്ന ചൈനീസ് സൈനികർ എത്തിയതാണ് യഥാർത്ഥ നിയന്ത്രണ രേഖയിൽ പ്രശ്നങ്ങൾ ഗുരുതരമാക്കി മാറ്റിയത്.
കുന്തവും വടികളും പോലുള്ള പ്രാകൃത ആയുധങ്ങൾക്ക് പുറമേ തോക്കുകളും ഇവർ കൈയ്യിൽ കരുതിയിരുന്നു. ഗൽവാൻ ആക്രമണത്തിന് സമാനമായ നീക്കാമായിരുന്നു ചൈനീസ് പട്ടാളം ഇവിടെയും സ്വീകരിച്ചത്. ഇന്ത്യൻ സൈന്യം പ്രദേശത്തുനിന്നും പിൻമാറണം എന്നായിരുന്നു ചൈനീസ് സേനയുടെ ആവശ്യം. എന്നാൽ ഇന്ത്യൻ സേന ചൈനീസ് കടന്നുകയറ്റ ശ്രമം പ്രതിരോധിയ്ക്കുകയായിരുന്നു.