സുശാന്തിന് ലഹരിമരുന്ന് എത്തിച്ചു നല്‍കിയത് താനാണെന്ന് റിയ ചക്രബര്‍ത്തിയുടെ കുറ്റസമ്മതം

ശ്രീനു എസ്

ചൊവ്വ, 8 സെപ്‌റ്റംബര്‍ 2020 (17:17 IST)
നടി റിയ ചക്രബര്‍ത്തി അറസ്റ്റിലായി. നടിയെ മൂന്ന് ദിവസം തുടര്‍ച്ചയായി ചോദ്യം ചെയ്ത ശേഷം നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കഴിഞ്ഞ ദിവസം സുശാന്തിന് ലഹരിമരുന്ന് എത്തിച്ചു നല്‍കിയത് താനാണെന്ന് റിയ കുറ്റസമ്മതം നടത്തിയിരുന്നു.
ആറു മണിക്കൂര്‍ നീണ്ട ചോദ്യംചെയ്യലിനൊടുവിലാണ് കുറ്റസമ്മതം നടത്തിയത്.
 
മാര്‍ച്ച് 15 മുതല്‍ സഹോദരനുമായി മയക്കുമരുന്നിനെ സംബന്ധിച്ച് ബന്ധപ്പെട്ടിരുന്നതായും അറസ്റ്റിലായ ബാഷിത്തില്‍നിന്ന് സഹോദരന്‍ മയക്കുമരുന്ന് വാങ്ങിയിരുന്നത് അറിയാമെന്നും റിയ അന്വേഷണ ഉദ്യോഗസ്ഥരോട് സമ്മതിച്ചു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍