സംസ്ഥാനത്തെ ബാറുകള്‍ തുറക്കാന്‍ എക്‌സൈസ് വകുപ്പിന്റെ ശുപാര്‍ശ

ശ്രീനു എസ്

ചൊവ്വ, 8 സെപ്‌റ്റംബര്‍ 2020 (18:33 IST)
സംസ്ഥാനത്തെ ബാറുകള്‍ തുറക്കാന്‍ എക്‌സൈസ് വകുപ്പിന്റെ ശുപാര്‍ശ. അണ്‍ലോക്കിന്റെ ഭാഗമായി പല സംസ്ഥാനങ്ങളിലും ബാറുകള്‍ തുറന്ന സാഹചര്യത്തിലാണ് എക്‌സൈസ് വകുപ്പ് കേരളത്തിലും ഈ നിര്‍ദേശം മുന്നോട്ടുവെയ്ക്കുന്നത്. തമിഴ്‌നാട്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളില്‍ ബാറുകള്‍ തുറന്നതായി എക്‌സൈസ് കമ്മീഷണര്‍ റിപ്പോര്‍ട്ട് നല്‍കി.
 
കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് തുറക്കാന്‍ അനുമതി നല്‍കണം. ഒരു മേശയില്‍ രണ്ട് പേരെന്ന നിലയില്‍ ക്രമീകരിക്കണം, പാഴ്‌സല്‍ മദ്യവില്‍പ്പന അവസാനിപ്പിച്ച് ബിവറേജ് കോര്‍പ്പേറഷനിലുണ്ടാവുന്ന സാമ്പത്തിക നഷ്ടം പരിഹരിക്കാം തുടങ്ങിയ ശുപാര്‍ശകളാണ് എക്‌സൈസ് കമ്മീഷണര്‍ എക്‌സൈസ് വകുപ്പ് മന്ത്രിക്ക് നല്‍കിയത്. എക്‌സൈസ് കമ്മീഷണറുടെ ശുപാര്‍ശ എക്‌സൈസ് മന്ത്രി ടിപി രാമകൃഷ്ണ്‍ മുഖ്യമന്ത്രിക്ക് കൈമാറിയിട്ടുണ്ട്. ബാര്‍ തുറക്കാന്‍ ബാറുടമകളും അനുമതി തേടിയിരുന്നു. എക്‌സൈസ് വകുപ്പിന്റെ ശുപാര്‍ശയില്‍ ഈ ആഴ്ച തന്നെ തീരുമാനമുണ്ടാകും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍