ചൈനയ്ക്ക് ഇന്ത്യയുടെ കടുത്ത മുന്നറിയിപ്പ്

തിങ്കള്‍, 17 നവം‌ബര്‍ 2014 (16:28 IST)
ഇന്ത്യന്‍ അതിര്‍ത്തിയില്‍ ചൈന നടത്തുന്ന റോഡ് നിര്‍മാണത്തിന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്ങിന്റെ മുന്നറിയിപ്പ്. ചൈന ഇത്തരം പ്രവര്‍ത്തനങ്ങളില്‍ നിന്നും പിന്‍മാറണം.  ഇന്ത്യ അയല്‍രാജ്യവുമായി നല്ല ബന്ധമാണ് ഉദ്ദേശിക്കുന്നത്. അതിനാല്‍ ഇന്ത്യയുടെ  മാനസികാവസ്ഥകൂടി പരിഗണിക്കണമെന്നും രാജ്നാഥ് സിങ് കൂട്ടിച്ചേര്‍ത്തു.

ഇനിയും റോഡ് നിര്‍മാണവുമായി മുന്നോട്ട് പോവുകയാണെങ്കില്‍ സൈന്യത്തിന് അത് പൊളിച്ചു മാറ്റുകയല്ലാതെ വേറെ വഴിയില്ല എന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ ചൈനീസ് സൈന്യത്തിന്റെ കടന്നു കയറ്റം വര്‍ധിച്ചു വരികയാണ്. ഇത് അതിര്‍ത്തിയില്‍ ആശങ്ക വര്‍ധിപ്പിക്കാനും കാരണമായി. ചൈനീസ് പ്രസിഡന്റ് ഇന്ത്യയില്‍ എത്തിയപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇക്കാര്യം ഉന്നയിച്ചിരുന്നു. എന്നാല്‍ അതിര്‍ത്തിയിലെ ചൈനീസ് കടന്നുകയറ്റത്തിന് കുറവുണ്ടായില്ല.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക