ഇന്ത്യ, നേപ്പാള്‍, മ്യാന്മര്‍ എന്നീ രാജ്യങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന ചൈനയുടെ പ്രവിശ്യയാണ് ടിബറ്റ്. നേപ്പോളില്‍ പുതിയ ജലവൈദ്യുത പദ്ധതി തുടങ്ങുന്നതിുള്ള പ്രാഥമിക ചര്‍ച്ചകള്‍ കഴിഞ്ഞ വെള്ളിയാഴ്ച വിദേശകാര്യമന്ത്രി സുഷമ സ്വരാജ് തുടങ്ങിവച്ചിരുന്നു. രാജ്യങ്ങളുമായി ഇന്ത്യ നയതന്ത്ര ബന്ധങ്ങള്‍ വിപുലമാക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നതില്‍ പുരോഗതിയുണ്ടാകുന്നതിനിടെയാണ് ചൈനയുടെ നീക്കം.
2006-ല്‍ ആണ് ടിബറ്റിന്റെ തലസ്ഥാമായ ലാസായിലേക്ക് സമുദ്രിരപ്പില്‍ നിന്നും 16,400 അടി ഉയരത്തില്‍ റെയില്‍ പാത ചൈന നിര്‍മ്മിച്ചത്. ടിബറ്റിന്റെ വികസനത്തില്‍ തങ്ങള്‍ ശ്രദ്ധിക്കുന്നു എന്ന് കാണിക്കുന്നതിനായാണിത്. ചൈനീസ് വിരുദ്ധ പ്രക്ഷോഭങ്ങള്‍ നിരന്തരം നടക്കുന്ന ടിബറ്റ് ചൈനക്കെപ്പോഴും തലവേദന തന്നെയാണ്