ദാമ്പത്യബന്ധം ഉലഞ്ഞുനില്‍ക്കുന്ന ദമ്പതികളില്‍, മക്കളുടെ സ്വാഭാവിക രക്ഷകര്‍ത്താവ് പിതാവാണെന്ന വ്യവസ്ഥ മാറ്റാന്‍ നിയമ കമീഷന്‍ ശിപാര്‍ശ. കമീഷന്‍ തയാറാക്കിയ കരടു നിയമപ്രകാരം കുഞ്ഞിന് തണലാകാന്‍ അമ്മക്കും തുല്യാവകാശമുണ്ട്. ദാമ്പത്യബന്ധം ശിഥിലമാകുന്നത് വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ കുഞ്ഞുങ്ങളുടെ രക്ഷാകര്‍തൃത്വ, സംരക്ഷണ ചുമതല സംബന്ധിച്ച നിയമത്തില്‍ വരുത്തേണ്ട മാറ്റം ഉള്‍ക്കൊള്ളിച്ച് 257മത് റിപ്പോര്‍ട്ട് നിയമ കമീഷന്‍ സര്‍ക്കാറിന് സമര്‍പ്പിച്ചു.