തലയറുത്തു മാറ്റിയ നിലയില്‍ ഒരു മാസം മുമ്പ് കണ്ടെത്തിയ മൃതദേഹം സിനിമ - സീരിയല്‍ നടിയുടേതെന്ന് സ്ഥിരീകരിച്ചു. കൊലപാതകത്തിനു പിന്നില്‍ ശശിരേഖയുടെ ഭര്‍ത്താവ് രമേശും കാമുകി കോകില്യ കശിവുമാണെന്ന് പൊലീസ് കണ്ടെത്തി. ഇവരെ പൊലീസ് അറസ്റ്റ് ചെയ്തു. കോടതിയില്‍ ഹാജരാക്കിയതിനു ശേഷം ഇരുവരെയും പൊലീസ് കസ്റ്റഡിയില്‍ വിട്ടു.