പ്രണയാഭ്യർത്ഥന നിരസിച്ച പതിനഞ്ചുകാരിയെ മണ്ണെണ്ണയൊഴിച്ച് കത്തിച്ചു; യുവാവ് ആത്മഹത്യ ചെയ്തു

ബുധന്‍, 3 ഓഗസ്റ്റ് 2016 (11:31 IST)
പ്രണയാഭ്യർത്ഥന നിരസിച്ചതിന് പതിനഞ്ച് വയസ്സുള്ള പെൺകുട്ടിയെ യുവാവ് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്തി. തമിഴ്നാട്ടിലെ വില്ലുപുരത്താണ് സംഭവം. വില്ലുപുരം സ്വദേശിയായ നവീനയാണ് മരിച്ചത്. തീകൊളുത്തിയ വികലാംഗനായ യുവാവും ആത്മഹത്യ ചെയ്തിരുന്നു. ഞായറാഴ്ചയാണ് സംഭവം നടന്നത്.
 
ശെന്തിൽ (32) എന്ന യുവാവാണ് പെൺകുട്ടിയെ കൊലപ്പെടുത്തിയത്. വീട്ടിൽ അതിക്രമിച്ച് കയറിയാണ് ശെന്തിൽ നവീനയുടെ ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തിയത്. യുവാവും മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി ആത്മഹത്യ ചെയ്തിരുന്നു. പൊള്ളലേറ്റ് കിടന്ന പെൺകുട്ടിയെ വീട്ടുകാർ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ചികിത്സയിലിരിക്കെയണ് നവീന മരിച്ചത്.
 
സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുകയായിരുന്ന ശെന്തിൽ ഒരു വർഷമായി പല തവണ നവീനയോട് പ്രണയാഭ്യർത്ഥന നടത്തിയിരുന്നു. എന്നാൽ അപ്പോഴെല്ലാം പെൺകുട്ടി ഇത് നിരസിക്കുകയായിരുന്നു ചെയ്തത്. താൻ വികലാംഗനായതിനാലാണ് പ്രണയാഭ്യർത്ഥന നിരസിച്ചതെന്ന് കരുതിയാണ് ശെന്തിൽ കൊലപാതകം ചെയ്തതെന്നാണ് പൊലീസ് പറയുന്നത്.

വെബ്ദുനിയ വായിക്കുക