എന്നാല്‍ പണം സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടേതാണന്നും അത് വിജയവാഡയിലേക്ക് കൊണ്ടുപോകുകയാണെന്നും പിടിയിലായ ലോറി ഡ്രൈവര്‍മാര്‍ അറിയിച്ചു. കണ്ടെയ്‌നര്‍ ലോറികള്‍ ഇതുവരേയും തുറന്നിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫീസര്‍ രാജേഷ് ലക്കോനി അറിയിച്ചു. ലോറികള്‍ പിടിച്ചെടുത്തതല്ല, തടഞ്ഞുവച്ചതാണെന്ന് അദ്ദേഹം വ്യക്തമാക്കി.