ഛത്തീസ്‌ഗഢിൽ 25കാരിയായ യുവതിക്ക് ഒറ്റപ്രസവത്തിൽ അഞ്ചു കുട്ടികൾ ജനിച്ചു. സുര്‍ഗുജ ജില്ലയിലെ അമ്പികപൂര്‍ ടൗണിലെ സിവില്‍ ആശുപത്രിയിൽ മനിത എന്ന യുവതിയാണ് അഞ്ചു കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയത്. അത്യപൂർവ്വമായ സംഭവത്തിൽ യുവതിയെ ചികിത്സിച്ച ഡോക്ടർമാർ വരെ അതിശയത്തിലാണ്.
കുട്ടികൾ ആരോഗ്യവാനായി ഇരിക്കുന്നുവെന്നുംന്മാസം തികയാതെ പ്രസവിച്ചതിനാൽ അമ്മയും കുട്ടികളും നിരീക്ഷണത്തിലാണെന്നും ആശുപത്രി അധികൃതർ അറിയിച്ചു. സാധാരണ കുട്ടികളേക്കാൾ തൂക്കക്കുറവാണെന്നും അതിനാൽ കുഞ്ഞുങ്ങളെ എൻ ഐ സി യുവിൽ കിടത്തിയിരിക്കുകയാണെന്ന് ഡോ കെ ആര്‍ തെകം അറിയിച്ചു.
അതേസമയം, യുവതിയുടെ സ്കാനിങ്ങ് റിപ്പോർട്ടിൽ ഇരട്ടക്കുട്ടികളാണെന്നാണ് തെളിഞ്ഞിരുന്നതെന്നും മനിത അഞ്ച് കുട്ടികൾക്ക് ജന്മം നൽകുമെന്ന് കരുതിയിരുന്നില്ലെന്നും ഡോക്ടർമാർ അറിയിച്ചു. മനിതയുടെ രണ്ടാമത്തെ പ്രസവമാണിതെന്നും ഇപ്പോൾ മൊത്തം ആറു കുട്ടികളായെന്നും യുവതിയുടെ ഭർത്താവ് ഉമേഷ് കുമാര്‍ പറഞ്ഞു.