ത്രിപുരയിൽ ഘോഷയാത്രയ്ക്കിടെ രഥം വൈദ്യുതി ലൈനിൽ തട്ടി, 7 പേർ ഷോക്കേറ്റ് മരിച്ചു, 18 പേർ ഗുരുതരാവസ്ഥയിൽ
133 കെവി ലൈനില്‍ തട്ടിയ രഥത്തിന് പെട്ടെന്ന് തന്നെ തീപിടിച്ചു. വൈകുന്നേര 4:30 ഓടെയായിരുന്നു സംഭവം. ആയിരക്കണക്കിന് പേരാണ് ഘോഷയാത്രയില്‍ പങ്കെടുത്തിരുന്നത്. സംഭവത്തില്‍ തൃപുര മുഖ്യമന്ത്രി മാണിക് സാഹ അനുശോചനം രേഖപ്പെടുത്തി. ബുദ്ധിമുട്ടേറിയ ഘട്ടത്തില്‍ സര്‍ക്കാര്‍ ദുരന്തത്തിനിരയായവര്‍ക്കൊപ്പം ഉണ്ടാകുമെന്നും മുഖ്യമന്ത്രി അറിയിച്ചു.