ചന്ദ്രയാൻ-2 95 ശതമാനവും വിജയം, ഓർബിറ്റർ ഏഴുവർഷം ചന്ദ്രനെ ഭ്രമണം ചെയ്യുമെന്ന് ഐഎസ്‌ആർഒ

Webdunia
ശനി, 7 സെപ്‌റ്റംബര്‍ 2019 (20:19 IST)
ബംഗളുരു: ഇന്ത്യയുടെ അഭിമാന ചാന്ദ്ര ദൗത്യം ചന്ദ്രയാൻ-2 95 ശതമാനവും വിജയമെന്ന് ഐഎസ്ആർഒ. നേരത്തെ ആസൂത്രണം ചെയ്തതിൽനിന്നും ആറു വർഷം അധിക ആയുസ് ഓർബിറ്ററിന് ഉണ്ടാകുമെന്നും ഏഴു വർഷം ചന്ദ്രയൻ 2 ചന്ദ്രനെ ഭ്രമണം ചെയ്ത് വിവരങ്ങൾ കൈമാറും എന്നും ഐഎസ്ആർഒ വ്യക്തമാക്കി. 
 
ഇന്ന് പുലർച്ചയോടെയണ് ചന്ദ്രോപരിതലത്തിൽ സ്പർശിക്കുന്നതിനിടെ വിക്രം ലാൻഡറും ഓർബിറ്ററും തമ്മിലുള്ള ആശയവിനിമയം നഷ്ടമായത്. ചന്ദ്രോപരിതലത്തിന് 2.1 കിലോമീറ്റർ ദൂരത്ത് വച്ചായിരുന്നു ലാൻഡറും ഓർബിറ്ററും തമ്മിലുള്ള ബന്ധം നഷ്ടമയത്. ലാൻഡറുമായി അശയവിനിമയം നടത്തുന്നതിനായി ഐഎസ്ആർഒ ഗവേഷകർ ഇപ്പോഴും ശ്രമിക്കുകയാണ്.
 
ലാൻഡറിന്റെ സഞ്ചാരപഥം ചന്ദ്രോപരിതലത്തിന് 2.1 കിലോമീറ്റർ വരെ കൃത്യമയിരുന്നു എന്നും പിന്നീട് ലാൻഡറും ഓർബിറ്ററും തമ്മിലുള്ള ആശയവിനിമയം നഷ്ടമാവുകയായിരുന്നു എന്നും ഐഎസ്ആർഒ ചെയർമാൻ കെ ശിവൻ വ്യക്തമാക്കിയിരുന്നു. ഇതുവരെ ആരും പഠനമാക്കാത്ത ചന്ദ്രന്റെ ദക്ഷിണ ദ്രുവത്തിൽ സോഫ്റ്റ് ലാൻഡ് ചെയ്യുക എന്ന ശ്രമകരമായ ദൗത്യാമാണ് ഇന്ത്യ ശാസ്ത്രജ്ഞർ തിരഞ്ഞെടുത്തത്.    

അനുബന്ധ വാര്‍ത്തകള്‍

Next Article