അനുമതിയില്ലാതെ അഭിമുഖം സംപ്രേഷണം ചെയ്യാന്‍ അനുവദിക്കില്ലെന്നും യു.പി.എ സര്‍ക്കാരിന്റെ കാലത്താണ് അഭിമുഖം എടുക്കാന്‍ ആഭ്യന്തരമന്ത്രാലയം അനുമതി നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു. അഭിമുഖത്തിന് അനുമതി നല്‍കുമ്പോള്‍ ഉപാധികള്‍ വെച്ചിരുന്നെന്നും. ഇത് ബി.ബി.സി ലംഘിച്ചുവെന്നും രാജ്‌നാഥ് സിങ് പറഞ്ഞു. വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കുമെന്നും അദ്ദേഹം അറിയിച്ചു.