ശസ്ത്രക്രിയ നടത്താൻ ആയൂർവേദ ഡോക്ടർമാർക്ക് അനുമതി നൽകി കേന്ദ്രം, പരിശീലനം നൽകില്ലെന്ന് ഐഎംഎ

ഞായര്‍, 22 നവം‌ബര്‍ 2020 (09:53 IST)
ഡൽഹി: ജനറൽ സർജറി ഉൾപ്പടെയുള്ളവ നടത്തുന്നതിന് സ്പെഷ്യലൈസ്ഡ് ആയുർവേദ ഡോക്ടർമാർക്ക് അനുമതി അൽകി കേന്ദ്ര സർക്കാർ. ശസ്ത്രക്രിയയിൽ പ്രായോഗിക പരിശീലനം നേടിയ ശേഷം 34 തരം ശസ്ത്രക്രിയകൾ നടത്താൻ അനുമതി നൽകി കേന്ദ്ര സർക്കാർ ഉത്തരവ് പുറത്തിറക്കി. ശസ്ത്രക്രിയയ്ക്ക് സമാനമായ 19 ചികിത്സകൾ നടത്തുന്നതിനും അനുമതിയുണ്ട്. ഇതോടെ ശല്യതന്ത്ര (ജനറൽ സർജറി) ശാലകൃതന്ത്ര (ഇഎൻടി-ദന്തചികിത്സ) എന്നിവയിൽ ബിരുദാനന്തര ബിരുദം ഉള്ള ആയൂർവേദ ഡോക്ടർമാർക്ക് ശസ്ത്രക്രിയ നടത്താനാകും
 
ജനറൽ സർജറിയിൽ, പൈൽസ് മൂത്രക്കല്ല്, വെരിക്കോസ് വെയിൻ, ഹെർണിയ തുടങ്ങിയവയുമായി ബന്ധപ്പെട്ട 34 സർജറികൾക്കാണ് അനുമതി നൽകിയിരിയ്ക്കുന്നത്. ഇഎൻടി ദന്തചികിത്സാ വിഭാഗങ്ങളിൽ തിമിര ശസ്ത്രക്രിയ, റൂട്ട് കനാൽ തെറാപ്പി എന്നിവ ഉൾപ്പടെ 15 ശസ്ത്രക്രിയകൾക്കും അനുബന്ധ ചികിത്സകൾക്കും അനുമതി നൽകിയിരിയ്ക്കുന്നു. ഈ ആയുർവേദ ചികിത്സാ ശാഖകളിൽ പിജി എടുക്കുന്ന ഡോക്ടർമാർ ശസ്ത്രക്രിയ തിയറികൾ പഠിയ്ക്കുന്നുണ്ട് എങ്കിലും പ്രായോഗിക പരിശീലനം നേടുന്നില്ല. ഇതിൽ മാറ്റം വരുത്തും. അതേസമയം സർക്കാരിന്റെ നടപടിയിൽ എതിർപ്പുമാായി ഐഎംരംഗത്തെത്തി. ആധുനിക വൈദ്യത്തെ പാരമ്പര്യ രീതികളുമായി കൂട്ടിക്കലർത്തരുതെന്നും ആയൂർവേദ ഡോക്ടർമാർക്ക് ശസ്ത്രക്രിയയിൽ പരിശീലം നൽകില്ലെന്നും ഐഎംഎ വ്യക്തമാക്കി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍