ഇന്റെർനെറ്റ് ജനാധിപത്യ വ്യവസ്ഥക്കുണ്ടാക്കുന്ന തടസം ചിന്തിക്കുന്നതിനും അപ്പുറത്താണെന്ന് സുപ്രീം കോടതിയിൽ കേന്ദ്ര സർക്കാരിന്റെ സത്യവാങ്‌മൂലം. നിയമവിരുദ്ധ, ദേശ വിരുദ്ധ പ്രവർത്തനങ്ങൾ ഇന്റെർനെറ്റ് മൂലം വർധിക്കുന്നു എന്നാണ് കേന്ദ്ര സർക്കർ സുപ്രീം കോടതിയിൽ സത്യവാങ്‌മൂലം നൽകിയിരിക്കുന്നത്.
'ചിന്തിക്കുന്നതിനുമപ്പുറം തടസമാണ് ഇന്റെർനെറ്റ് ജനാധിപത്യ വ്യവസ്ഥയിൽ ഉണ്ടാക്കുന്നത്. രാജ്യത്തിന്റെ ഐക്യം, അഖണ്ഡത, സുരക്ഷ എന്നിവ സംരക്ഷിക്കാന്‍ ഇന്റെർനെറ്റിൽ ഫലപ്രദമായ നിയന്ത്രണങ്ങൾ കൊണ്ടുരണം' എന്നും കേന്ദ്ര വിവര സാങ്കേതിക വകുപ്പ് അഡീഷണല്‍ സെക്രട്ടറി പങ്കജ് കുമാർ സമർപ്പിച്ച സത്യവാങ്‌മൂലത്തിൽ പറയുന്നു. സാമൂഹ്യ മാധ്യമങ്ങളിലെ ഉള്ളടക്കങ്ങളെ നിയന്ത്രിക്കുന്നതിന് നിയമം കൊണ്ടുവരുന്നതിന് മൂന്ന് മാസത്തെ സമയം വേണം എന്നും കേന്ദ്ര സർക്കാർ കോടതിയിൽ ആവശ്യപ്പെട്ടു.