കുട്ടികളെ കൊണ്ടുവന്ന സംഭവം: സിബിഐ അന്വേഷണം തുടരാമെന്ന് സുപ്രീംകോടതി
കുട്ടികളെ കൊണ്ടുവന്ന സംഭവത്തിലെ സിബിഐ അന്വേഷണം സ്റ്റേ ചെയ്യണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി.അനാഥാലയങ്ങളുടെ ഹര്‍ജിയില്‍ കേന്ദ്ര സര്‍ക്കാരിന് സുപ്രീം കോടതിയുടെ നോട്ടീസ്. കേരളത്തിലെ മനുഷ്യകടത്ത് ഗുരുതരമായ വിഷയമെന്നും കോടതി അഭിപ്രായപ്പെട്ടു. എന്നാല്‍ സ്ഥാപനങ്ങള്‍ നടത്തുന്നവരെനല്ലത് മോശമെന്ന് വേര്‍തിരിച്ച് കാണാനാകില്ലെന്നും കോടതി വ്യക്തമാക്കി.
അനാഥാലയങ്ങള്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കച്ച കോടതി കേന്ദ്രസര്‍ക്കാരിനും സിബിഐക്കും നോട്ടീസ് അയക്കാനും ഉത്തരവായി. മികച്ച പ്രവര്‍ത്തനം കാഴ്ചവെക്കുന്നവരാണ് തങ്ങള്‍ എന്ന് മുക്കം വെട്ടത്തൂര്‍ അനാഥാലയങ്ങള്‍ കോടതിയെ അറിയിച്ചു.സിബിഐ അന്വേഷണം സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് മുക്കം, വെട്ടത്തൂര്‍ അനാഥശാലകളാണ് സുപ്രീംകോടതിയെ സമീപിച്ചത്.