ബലാത്സംഗം പ്രോത്സാഹിപ്പിക്കുന്ന പരസ്യം, പെർഫ്യൂം ബ്രാൻഡിനെതിരെ കേസെടുത്ത് പോലീസ്

വെള്ളി, 10 ജൂണ്‍ 2022 (19:10 IST)
ലേയർ ഷോട്ട് ബോഡി സ്പ്രേയുടെ പരസ്യത്തിനെതിരെ സോഷ്യൽ മീഡിയയിൽ വലിയ വിമര്ശനമുയർന്നതിന് പിന്നാലെ റേപ്പ് കൾച്ചർ പ്രോത്സാഹിപ്പിച്ചതിന് ഡൽഹി പോലീസ് പെർഫ്യൂം ബ്രാൻഡിനെതിരെ കേസെടുത്തു.ഡൽഹി വനിതാ കമ്മീഷൻ മേധാവി സ്വാതി മാലിവാളിന്റെ പരാതിയെ തുടർന്നാണ് കേസെടുത്തത്.
 
കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണമന്ത്രി അനുരാഗ് താക്കൂറിന്റെ ഇടപെടൽ ആവശ്യപ്പെട്ട് നേരത്തെ ഇവർ കത്തെഴുതിയിരുന്നു. ഇതിന് പിന്നാലെ ഈ പരസ്യം സമൂഹമാധ്യമങ്ങളിൽ നിന്ന് നീക്കം ചെയ്യാൻ മന്ത്രാലയം നിർദേശിച്ചിരുന്നു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍