നിജ്ജാര്‍ വധക്കേസ്: കാനഡയോട് നിലപാട് കടുപ്പിച്ച് ഇന്ത്യ

സിആര്‍ രവിചന്ദ്രന്‍
തിങ്കള്‍, 14 ഒക്‌ടോബര്‍ 2024 (20:28 IST)
കാനഡയോട് നിലപാട് കടുപ്പിച്ച് ഇന്ത്യ. നിജ്ജാര്‍ വധകേസിലെ കാനഡയുടെ ആരോപണങ്ങള്‍ക്കെതിരെയാണ് ഇന്ത്യയുടെ കടുത്ത നിലപാട്. കാനഡ സര്‍ക്കാര്‍ നിജ്ജാര്‍ വധക്കേസില്‍ ആരോപണമുന്നയിക്കുന്നതല്ലാതെ തെളിവുകളൊന്നും നല്‍കുന്നില്ലെന്ന് ഇന്ത്യന്‍ സര്‍ക്കാര്‍ വ്യക്തമാക്കി. മാത്രവുമല്ല വരാതിരിക്കുന്ന തെരഞ്ഞെടുപ്പിനെ ലക്ഷ്യമാക്കി കാനഡ സര്‍ക്കാര്‍ മുതലെടുപ്പ് നടത്തുകയാണെന്നും ഇന്ത്യന്‍ സര്‍ക്കാര്‍ ആരോപിച്ചു. ഇക്കാര്യം കാനഡ സര്‍ക്കാരിലെ ഉന്നത ഉദ്യോഗസ്ഥരെ ഇന്ത്യ അറിയിച്ചു. അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് രാഷ്ട്രീയ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നത് നിയപരമായി തെറ്റാണെന്നും ഇന്ത്യന്‍ സര്‍ക്കാര്‍ ആരോപിച്ചു. 
 
2023 ജൂണ്‍ 18 നാണ് ഖലിസ്ഥാന്‍ ടൈഗര്‍ ഫോഴ്‌സ് ഭീകരന്‍ നിജ്ജാര്‍ കൊല്ലപ്പെട്ടത്. ഈ വിഷയവുമായി ബന്ധപ്പെട്ട് ഇന്ത്യ - കാനഡ പ്രശ്‌നങ്ങള്‍ തുടരുകയാണ്.

അനുബന്ധ വാര്‍ത്തകള്‍

Next Article