തനിക്കെതിരായ കേസുകൾ കോടതി ഒഴിവാക്കിയെങ്കിലും യോഗി സര്‍ക്കാര്‍ വീണ്ടും കേസുകള്‍ ചാര്‍ത്തി തന്നെ തടങ്കലിലാക്കുമെന്ന ഭയം മൂലമാണ് ഉത്തർപ്രദേശിൽ നിന്നും ജെയ്‌പൂരിലേക്ക് വന്നതെന്ന് കഫീൽ ഖാൻ പറഞ്ഞു. പ്രിയങ്കാ ഗാന്ധിയാ രാജസ്ഥാനിൽ വന്ന് താമസിക്കാൻ നിർദേശിച്ചത്. യുപിയിൽ നിൽക്കുന്നത് സുരക്ഷിതമല്ലെന്നും പ്രിയങ്ക പറഞ്ഞു. അതിനാൽ യുപിയിൽ നിന്നും വിട്ടുനിൽക്കാൻ തീരുമാനിച്ചു. കഫീൽ ഖാൻ പറഞ്ഞു.