ഉത്തർപ്രദേശിലെ പ്രക്ഷോഭത്തിൽ മലയാളികളും; പോസ്റ്റർ പതിക്കുമെന്ന് യു പി പൊലീസ്

ചിപ്പി പീലിപ്പോസ്

ഞായര്‍, 29 ഡിസം‌ബര്‍ 2019 (11:07 IST)
പൗരത്വ നിയമ ഭേദഗതിക്കെതിരെ ഉത്തര്‍പ്രദേശിൽ നടന്ന പ്രതിഷേധത്തിനിടെ  ഉണ്ടായ സംഘര്‍ഷത്തിൽ മലയാളികൾക്കും പങ്കുണ്ടെന്ന് ആരോപിച്ച് യു പി പൊലീസ്. പ്രക്ഷോഭത്തിൽ പങ്കെടുത്ത മലയാളികളെ കണ്ടെത്തുന്നതിനായി ലുക്ക് ഔട്ട് നോട്ടീസ് പതിപ്പിക്കും. 
 
സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് അക്രമം നടത്തിയവരുടെ ഫോട്ടോ സഹിതം പോസ്റ്ററുകൾ തയ്യാറാക്കാനാണ് തീരുമാനം എന്നും പൊലീസ് പറയുന്നു. കാൺപൂരിൽ നടന്ന സംഘര്‍ഷങ്ങളിലാണ് കേരളത്തിൽ നിന്ന് ഉള്ളവര്‍ക്ക് പങ്കുണ്ടെന്ന് ഉത്തര്‍പ്രദേശ് പൊലീസ് പറയുന്നത്. കേരളത്തിലും ഉത്തര്‍പ്രദേശങ്ങളിലും പോസ്റ്ററുകൾ പതിക്കാനാണ് നീക്കം.  
 
യുപിയിൽ നടന്ന സംഘര്‍ഷങ്ങളെ തുടര്‍ന്ന് കഴിഞ്ഞ ദിവസങ്ങളിൽ വ്യാപക നടപടിയാണ് പൊലീസിന്‍റെ ഭാഗത്ത് നിന്ന് ഉണ്ടായത്. ഒട്ടേറെ പേര്‍ക്കെതിരെ കേസ് എടുത്തിട്ടുണ്ട്. പൊതുമുതൽ നശിപ്പിച്ചവർക്കെതിരെ ശക്തമായ നട്പടികൾ സ്വീകരിക്കുമെന്നാണ് പൊലീസ് പറയുന്നത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍