ഉപതെരഞ്ഞെടുപ്പ്‌‍; ആദ്യഫലസൂചനകള്‍ ബിജെപിക്ക് തിരിച്ചടി

ചൊവ്വ, 16 സെപ്‌റ്റംബര്‍ 2014 (11:10 IST)
ഉപതെരഞ്ഞെടുപ്പ് ആദ്യഫലസൂചനകള്‍ ബിജെപിക്ക് തിരിച്ചടി‍. 27 സിറ്റിംഗ് സീറ്റില്‍ 13 ഇടത്ത് മാത്രമാണ് ബിജെപിക്ക് ലീഡ്. ഗുജറാത്തിലും ഉത്തര്‍പ്രദേശിലും ബിജെപി സിറ്റിംഗ് സീറ്റുകളില്‍ പിന്നില്‍. ഗുജറാത്തില്‍ കോണ്‍ഗ്രസിനും ഉത്തര്‍പ്രദേശില്‍ സമാജ്‌വാദി പാര്‍ട്ടിക്കും നേട്ടം. രാജസ്ഥാനില്‍ കോണ്‍ഗ്രസ് മുന്നിട്ടു നില്‍ക്കുന്നു. മൂന്നിടങ്ങളില്‍ കോണ്‍ഗ്രസ് ലീഡ് ചെയ്യുമ്പോള്‍ ഒരിടത്ത് മാത്രമാണ് ബിജെപിക്ക് ലീഡ്.  ലോക്സഭാ സീറ്റുകളില്‍ വഡോദരയില്‍ ബിജെപിയും മെയിന്‍പുരിയില്‍ സമാജ്‌വാദി പാര്‍ട്ടിയും മേദക്കില്‍ ടിഡിപിയും മുന്നില്‍. മണിനഗറില്‍ ബിജെപി സ്ഥാനാര്‍ഥി സുരേഷ് പട്ടേല്‍ വിജയിച്ചു. ബംഗാളില്‍ സിപി‌എം നാലാം സ്ഥാനത്താണ്. ത്രിപുരയിലെ മാനു സീറ്റ് സിപി‌എം നിലനിര്‍ത്തി. പ്രഭാത് ചൗധരിയാണ് 15,971 വോട്ടിന് ജയിച്ചത്. വഡോദര ലോക്‌സഭ മണ്ഡലത്തില്‍ ബിജെപിക്ക് വിജയം. വഡോദര ഡെപ്യൂട്ടി മേയര്‍ രഞ്ജന്‍ ബെന്‍ ഭട്ടയാണ് ഇവിടെ വിജയിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദി എംപി സ്ഥാനം രാജിവെച്ചതിനെ തുടര്‍ന്നാണ് ഈ മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് നടന്നത്. ഗുജറാത്തില്‍ 2 സീറ്റുകള്‍ കോണ്‍ഗ്രസ് ബിജെപിയില്‍ നിന്നും പിടിച്ചെടുത്തു .
 
33 നിയമസഭ മണ്ഡലങ്ങളിലെയും ആദ്യഫല സൂചനകള്‍ പുറത്തുവന്നു . പന്ത്രണ്ട് സീറ്റുകളില്‍ ബിജെപിയും എട്ടു സീറ്റുകളില്‍ കോണ്‍ഗ്രസും ലീഡ് ചെയ്യുന്നു. ലോക്സഭ തെരഞ്ഞെടുപ്പില്‍ ലീഡ് നേടിയ 14 മണ്ഡലങ്ങളില്‍ ബിജെപി പിന്നിലാണ്. അതേസമയം കോണ്‍ഗ്രസ് ആറുസീറ്റുകളില്‍ നേട്ടമുണ്ടാക്കി. ഉത്തര്‍പ്രദേശില്‍ സമാജ് വാദി പാര്‍ട്ടി ബിജെപിയുടെ ഏഴു മണ്ഡലങ്ങളില്‍ ലീഡ് നേടി. യുപിയില്‍ മൂന്നു സീറ്റില്‍ ബിജെപിയും എട്ടു സീറ്റില്‍ സമാജ്‌വാദി പാര്‍ട്ടിയും മുന്നിലാണ്. ഗുജറാത്തില്‍ ബിജെപി 5 സീറ്റുകളിലും  കോണ്‍ഗ്രസ് 4 സീറ്റുകളിലും  രാജസ്ഥാനില്‍ ബിജെപി 2 സീറ്റുകളിലും  കോണ്‍ഗ്രസ് 2 സീറ്റിലും ലീഡ് ചെയ്യുന്നു. ബംഗാളില്‍  തൃണമൂല്‍ കോണ്‍ഗ്രസ് 2 സീറ്റുകളിലും ആന്ധ്രയില്‍ ടിഡിപി ഒരു സീറ്റിലും ലീഡ് തുടരുന്നു. അസമില്‍ എയുഡിഎഫ് 2 സീറ്റില്‍ ലീഡ് ചെയ്യുന്നു. 
 
ഗുജറാത്തില്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ 26 സീറ്റുകളും തൂത്തുവാരിയ ബിജെപി നാലു സീറ്റുകളില്‍ കോണ്‍ഗ്രസിനോട് പിന്നിട്ട് നില്‍ക്കുന്നു. യുപിയില്‍ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ലീഡ് നേടിയ 5 സീറ്റുകളില്‍ ബിജെപി പിന്നിലാണ്. 
 
 
 
 

വെബ്ദുനിയ വായിക്കുക