ബസും ട്രെക്കും കൂട്ടിയിടിച്ച് നാലു കുട്ടികളടക്കം 13 പേർ മരിച്ചു
ആന്ധ്രപ്രദേശില്‍ മിനി ബസും ട്രെക്കും കൂട്ടിയിടിച്ച് 13 പേർ മരിച്ചു. ഇരുപതോളം പേർക്കു പരുക്കേറ്റു. പരുക്കേറ്റവരെ സമീപത്തെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മരണസംഖ്യ ഉയരാന്‍ സാധ്യത ഉണ്ടെന്നാണ് റിപ്പോര്‍ട്ട്.
ആന്ധ്രപ്രദേശിലെ പ്രകാശം ജില്ലയിൽ വിവാഹപാര്‍ട്ടിയുമായി വന്ന ട്രെക്ക് ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. ട്രക്കിൽ യാത്രചെയ്തവരാണു മരിച്ചത്. പലരും അപകടസ്ഥലത്തും ചിലര്‍ ആശുപത്രിയില്‍ വെച്ചുമാണ് മരിച്ചത്. നാലു കുട്ടികളും ആറു വനിതകളും മരിച്ചവരിൽ ഉൾപ്പെടുന്നു.
ട്രക്കിൽ നാൽപ്പതോളം പേരുണ്ടായിരുന്നു. കൻഡുകുറിനടുത്തുള്ള മാലകോണ്ടയിലെ ഒരു വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ പോകുന്നവരായിരുന്നു ഇവർ. ബസില്‍ യാത്രക്കാര്‍ ഇല്ലാതിരുന്നതിനാല്‍ അപകടത്തിന്റെ ശക്തി കുറച്ചു. അപകടത്തിന് പിന്നാലെ ബസിന് തീ പിടിച്ചു. രണ്ടു വാഹനങ്ങളും അമിത വേഗത്തിലായിരുന്നു.