തരൂര്‍ നിരാശയിലാണ്, കാരണം കള്ളന്റെ പരാക്രമം - നഷ്‌ടമായത് രഹസ്യരേഖകളോ ?

ബുധന്‍, 7 ഡിസം‌ബര്‍ 2016 (16:31 IST)
കോൺഗ്രസ് നേതാവും തിരുവനന്തപുരം എംപിയുമായ ശശി തരൂരിന്റെ ഔദ്യോഗിക വസതിയിൽ മോഷണം. എംപി മാർക്കുള്ള ലോദി എസ്റ്റേറ്റിലെ കനത്ത സുരക്ഷയുള്ള വീട്ടില്‍ നിന്നാണ് വിലപിടിപ്പുള്ള വസ്തുക്കൾ നഷ്‌ടപ്പെട്ടത്.

നവംബർ 29നായിരുന്നു ശക്തമായ സുരക്ഷയുള്ള തരൂരിന്റെ വസതിയില്‍ മോഷണം നടന്നത്. പുജാമുറിയിലുണ്ടായിരുന്ന നടരാജവിഗ്രഹങ്ങൾ, 12 ചെറിയ ഗണേശ വിഗ്രഹങ്ങൾ, 10ഹനുമാൻ പ്രതിമകൾ, ഗാന്ധിജി ഉപയോഗിച്ചിരുന്ന വട്ടക്കണ്ണടയുടെ മാതൃക, നിരവധി പെൻഡ്രൈവുകൾ എന്നിവയാണ് നഷ്‌ടമായത്.

തുഗ്ലക് റോഡിലെ പോലീസ് സ്റ്റേഷനിൽ തരൂർ പരാതി നൽകിയിട്ടുണ്ട്. സംഭവത്തില്‍ പൊലീസ് അന്വേഷണം നടത്തുന്നുണ്ടെങ്കിലും മോഷണ വിവരത്തെക്കുറിച്ച് വ്യക്തത വന്നിട്ടില്ല. രാവിലെയാണ് മോഷണം നടന്നതെന്നാണ് തരൂരിന്റെ മൊഴി. പ്രധാനമന്ത്രി നരേന്ദ്ര മോദി സമ്മാനിച്ചതാണ് ഗാന്ധി മോഡൽ കണ്ണs.

വെബ്ദുനിയ വായിക്കുക