തകര്‍പ്പന്‍ ഓഫറുകളുമായി ബിഎസ്എന്‍എല്‍; രാത്രി ഒമ്പതു മുതല്‍ രാവിലെ ഏഴു വരെ സൌജന്യ ഫോണ്‍ കോള്‍
ശനി, 18 ഏപ്രില്‍ 2015 (17:34 IST)
പൊതുമേഖലയിലെ ബി.എസ്.എന്‍.എല്‍ തകര്‍പ്പന്‍ ഓഫറുകളുമായി രംഗത്തെത്തുന്നു. വരുന്ന മേയ് ഒന്നു മുതല്‍ ടെലിഫോണ്‍ മേഖലയില്‍ മുന്‍ നിര സ്ഥാപനമെന്ന പെരുമ നില നിര്‍ത്താനായാണ് ബി.എസ്.എന്‍.എല്‍ കച്ചകെട്ടി ഇറങ്ങിയിരിക്കുന്നത്.
ഇതിന്‍റെ ഭാഗമായി ബി.എസ്.എന്‍.എല്‍ ലാന്‍ഡ് ലൈനില്‍ നിന്ന് രാജ്യത്ത് എവിടേയും ഏതു നെറ്റ്‍വര്‍ക്കിലേക്കും രാത്രി ഒമ്പതു മണി മുതല്‍ രാവിലെ ഏഴു മണി വരെ തീര്‍ത്തും സൌജന്യമായി വിളിക്കാം.
ഗ്രാമീണ മേഖലയിലെ ഫോണുകള്‍ക്ക് 540 രൂപയുടെ പ്ലാനെടുത്താല്‍ ദിവസം മുഴുവന്‍ ബി.എസ്.എന്‍.എല്‍ ടു ബി.എസ്.എന്‍.എല്‍ ലൈനുകളിലേക്ക് അണ്‍ ലിമിറ്റഡായി തന്നെ വിളിക്കാം എന്നതാണു പ്രത്യേകത. ഇത് നഗര മേഖലയില്‍ 645 രൂപയാകും എന്നു മാത്രം.