ബാംഗ്ലൂര്‍ ജയിലില്‍ വനിതാ തടവുകാര്‍ ലൈംഗിക പീഡനത്തിനിരയാകുന്നു ?
ബാംഗ്ലൂര്‍ ജയിലില്‍ വനിത തടവുകാര്‍ ലൈംഗിക പീഡനത്തിനിരയായതായി ആരോപണം. വനിതാ തടവുകാര്‍ ചീഫ് ജസ്റ്റിസിന് കഴിഞ്ഞ ദിവസം അയച്ച കത്തിലാണ് ഞെട്ടിപ്പിക്കുന്ന ഈ വിവരം പുറത്തു വന്നത്. വാര്‍ഡന്മാര്‍ പുരുഷ തടവുകാരില്‍ നിന്ന് 300 മുതല്‍ 500 രൂപ വരെ വാങ്ങി തങ്ങളെ പീഡിപ്പിക്കാന്‍ ഒത്താശ ചെയ്യുന്നതായി കത്തില്‍ പറഞ്ഞിരുന്നു.
കത്തില്‍ വാര്‍ഡര്‍മാരുടെ പേരുവിവരങ്ങളും ഒട്ടേറെ പേര്‍ ഒപ്പവുച്ച കത്തില്‍ വെളിപ്പെടുത്തിയിട്ടുണ്ട്. സംഭവത്തില്‍ ആഭ്യന്തരമന്ത്രി കെ.ജെ. ജോര്‍ജ് അന്വേഷണം പ്രഖ്യാപിച്ചു. ജയിലിനകത്തെ പരാതിപ്പെട്ടിയിലാണ് കത്ത് നിക്ഷേപിച്ചിരുന്നത്. ഇത് ആദ്യമായി കണ്ട ഒരു ജഡ്ജി കത്ത് ചീഫ് ജസ്റ്റിസിന്റെ ഓഫീസിലേക്ക് അയക്കുകയായിരുന്നു.