വിവാഹ സാരി അത്ര പോര; കല്യാണം വേണ്ടെന്ന് വച്ച് വരന്റെ കുടുംബം

റെയ്‌നാ തോമസ്
ശനി, 8 ഫെബ്രുവരി 2020 (13:36 IST)
വിവാഹ സാരിയെ കുറിച്ചുള്ള തര്‍ക്കത്തെ തുടര്‍ന്ന് കല്യാണം മുടങ്ങി. കര്‍ണാടകയിലെ ഹസനിലാണ് സംഭവം. വിവാഹത്തിന് തൊട്ടുമുന്‍പ് നടന്ന ചടങ്ങില്‍ വധു ഉടുത്തിരുന്ന സാരിക്ക് നിലവാരമില്ലെന്ന് ചൂണ്ടിക്കാട്ടി വരന്റെ മാതാപിതാക്കളാണ് വിവാഹത്തില്‍ നിന്ന് പിന്‍മാറിയത്.
 
മാതാപിതാക്കളുടെ നിര്‍ദേശത്തെ തുടര്‍ന്ന വരന്‍ രഘുകുമാര്‍ സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. ഇവര്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കിയതായി വധുവിന്റെ കുടുംബം പറഞ്ഞു.
 
രഘുകുമാറും സംഗീതയും തമ്മില്‍ ഒരു വര്‍ഷമായി പ്രണയത്തിലായിരുന്നു. വീട്ടുകാരുടെ സമ്മതപ്രകാരമാണ് കല്യാണം നടത്താന്‍ തീരുമാനിച്ചത്. എന്നാല്‍ വിവാഹ ചടങ്ങിനിടെ സാരി മാറ്റാന്‍ വരന്റെ മാതാപിതാക്കള്‍ സംഗീതയോട് ആവശ്യപ്പെടുകയായിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article