കുത്തിവെയ്പ്പെടുക്കാനായി ആശുപത്രി ജീവനക്കാര്‍ ചോദിച്ച കൈക്കൂലി കൊടുത്തില്ല; നവജാത ശിശു ആശുപത്രിയിൽ മരിച്ചു

Webdunia
വ്യാഴം, 11 ഓഗസ്റ്റ് 2016 (14:33 IST)
ഉത്തര്‍പ്രദേശിലെ ബഹ്‌റാച്ചില്‍ പത്തുമാസം പ്രായമുള്ള കുഞ്ഞ് ചികിത്സ കിട്ടാതെ മരിച്ചു. ആശുപത്രി ജീവനക്കാര്‍ക്ക് കൈക്കൂലി കൊടുക്കാത്തതിനാലാണ് കുത്തിവയ്പ്പെടുക്കാൻ വൈകിയതെന്നും ഇതാണ് കുഞ്ഞ് മരിക്കാൻ കാരണമെന്ന് മാതാവ് സുമിത ദത്ത് അറിയിച്ചു.
 
ബഹ്‌റാച്ചിലെ ഗവണ്‍മെന്റ് ആശുപത്രിയിലാണ് ദാരുണമായ ഈ സംഭവം നടന്നത്. അടിയന്തിര ഇഞ്ചക്ഷന്‍ നല്‍കാന്‍ വന്ന ജീവനക്കാരനുള്‍പ്പെടെ ആശുപത്രിയില്‍ എത്തിയപ്പോള്‍ കണ്ടു മുട്ടിയ ജീവനക്കാര്‍ക്കെല്ലാം പണം നല്‍കേണ്ടതായി വന്നുയെന്ന് മാതാപിതാക്കള്‍ ആരോപിച്ചു.
 
അതേസമയം, ഈ ആരോപണങ്ങൾ ആശുപത്രിയധികൃതർ നിഷേധിക്കുകയും അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു. ആരോപണങ്ങള്‍ ആദ്യം നിഷേധിച്ചെങ്കിലും പണം ആവശ്യപ്പെട്ട ജീവനക്കാരില്‍ ഒരാളെ ആശുപത്രി അധികൃതര്‍ പുറത്താക്കിയതായാണ് വിവരം.
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം
Next Article