ശിശുമരണങ്ങൾ അവസാനിക്കാതെ ഉത്തര്‍പ്രദേശിലെ ഗൊരഖ്പൂര്‍. ഗൊരഖ്പൂരിലെ ബാബ രാഘവ് ദാസ് മെഡിക്കല്‍ കോളേജില്‍ കഴിഞ്ഞ നാല് ദിവസത്തിനുള്ളില്‍ 58 കുഞ്ഞുങ്ങള്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. മരിച്ചവരില്‍ ഒരു മാസം പോലും തികയാത്ത 32 കുഞ്ഞുങ്ങളുണ്ടെന്നും ഈ മാസം ഒന്ന് മുതല്‍ നാല് വരെയുള്ള കണക്കുകളാണിതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു