അതിര്‍ത്തിയില്‍ വീണ്ടും പാകിസ്ഥാന്റെ പ്രകോപനം; ഇന്ത്യ തിരിച്ചടിച്ചു

Webdunia
ശനി, 1 ഓഗസ്റ്റ് 2015 (14:03 IST)
അതിര്‍ത്തിയില്‍ പാകിസ്ഥാന്റെ പ്രകോപനം തുടരുന്നു. അഖ്‌നോര്‍ സെക്ടറിലെ ഇന്ത്യന്‍ പോസ്റ്റുകള്‍ക്കു നേരെ പാകിസ്ഥാന്‍ സൈനികര്‍ വെടിവെച്ചു. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. വെടിവെപ്പുണ്ടായതിനെത്തുടര്‍ന്ന് ഇന്ത്യന്‍ സൈനികര്‍ തിരിച്ചടിച്ചു.

ബുധനാഴ്ച നടന്ന ആക്രമണത്തില്‍ ഒരു ഇന്ത്യന്‍ സൈനികന്‍ മരിച്ചിരിന്നു. പൂഞ്ച് ജില്ലയില്‍ സൈനിക പോസ്റ്റിനു നേരെയാണ് വെടിവെപ്പുണ്ടായത്. 22 സിഖ് യൂണിറ്റിലെ രജ്പാല്‍ സിംഗ് ആണ് മരിച്ചത്.