നാവികസേനയുടെ വിമാനം തകര്‍ന്ന സംഭവം: വനിതാ ഓഫീസറുടെ മൃതദേഹം കണ്ടെടുത്തു

വെള്ളി, 27 മാര്‍ച്ച് 2015 (11:59 IST)
പരിശീലനം നടത്തുന്നതിനിടെ ഗോവന്‍ തീരത്ത് നാവികസേനയുടെ നിരീക്ഷക വിമാനം തകര്‍ന്ന് വീണ സംഭവത്തില്‍  കാണാതായ വനിതാ ഓഫീസറുടെ മൃതദേഹം കണ്ടെടുത്തു. ലഫ്റ്റനന്‍റ് കിരണ്‍ ശെഖാവത്തിന്റെ (27) മൃതദേഹമാണ് കണ്ടെടുത്തത്.
 
ഡ്യൂട്ടിക്കിടെ മരിക്കുന്ന ആദ്യ വനിതാ ഓഫിസറാണ് കിരണ്‍ ശെഖാവത്ത്. വിമാനത്തില്‍ നിരീക്ഷകയായാണ് കിരണ്‍ ശെഖാവത്ത് യാത്ര ചെയ്തിരുന്നത്. ചൊവ്വാഴ്ച രാത്രിയാണ് നാവിക സേനയുടെ ഡോര്‍ണിയര്‍ വിമാനം കാണാതായത്.
അപകടത്തില്‍ ഒരാള്‍ രക്ഷപ്പെട്ടിരുന്നു. അപകടത്തില്‍ കാണാതായ ഒരാളെ കൂടി കണ്ടെത്താനുണ്ട്. 
 
2010ല്‍ നാവിക സേനയില്‍ ചേര്‍ന്ന കിരണ്‍ ശെഖാവത്ത് സ്ത്രീകളുടെ മാത്രമായ സേനാവിഭാത്തില്‍ അംഗമായിരുന്നു.കഴിഞ്ഞ റിപ്പബ്ളിക് ദിന കിരണ്‍ പരേഡില്‍ പങ്കെടുത്തിരുന്നു.ഏഴിമല നാവിക അക്കാദമിയില്‍ പരിശീലകനാണ്  കിരണിന്റെ ഭര്‍ത്താവ് . പിതാവ് നാവികസേനയിലെ മുന്‍ മാസ്റ്റര്‍ ചീഫ് പെറ്റി ഓഫീസറാണ്. സഹോദരനും നാവിക സേനയില്‍ അംഗമാണ്. 

 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും പിന്തുടരുക.

വെബ്ദുനിയ വായിക്കുക