ആരെങ്കിലും നുഴഞ്ഞുകയറുകയോ ലേസര്‍ ബീമുകള്‍ മറികടക്കാന്‍ ശ്രമിക്കുകയോ ചെയ്താല്‍ അതുമായി ഘടിപ്പിച്ച അലാറം മുഴങ്ങും. ലേസര്‍ മതിലുകള്‍ ഇല്ലാത്ത മേഖലയില്‍ ഗ്രൗണ്ട് സെന്‍സറുകളും തെര്‍മല്‍ സെന്‍സറുകളും സ്ഥാപിക്കാനും പദ്ധതിയുണ്ട്. ഇത്തരം സാങ്കേതികവിദ്യകള്‍ ഇസ്രായേല്‍ പോലുള്ള രാജ്യങ്ങളില്‍ ഉപയോഗിച്ചു വരുന്നുണ്ട്.
‘മറ്റു രാജ്യങ്ങളില്‍ നിന്നുള്ള വെല്ലുവിളികളെ നേരിടാന്‍ ഇന്ത്യ തുടര്‍ച്ചയായി ആയുധങ്ങള്‍ നവീകരിക്കുകയും പ്രതിരോധ നിലവാരം ഉയര്‍ത്തുകയും ചെയ്യുന്നുണ്ട്. എന്നാല്‍ ഇത്തരം നവീന സാങ്കേതികവിദ്യ അനുയോജ്യമായ രീതിയില്‍ അവലംബിച്ചാല്‍ കൂടുതല്‍ ഫലപ്രദമാകും’- ബി.എസ്.എഫ് ഡയറക്ടര്‍ ജനറല്‍ ഡി.കെ പതക് വ്യക്തമാക്കി.