രാജ്യത്തിൻ്റെ നേതാവ് എങ്ങനെയിരിക്കണോ അങ്ങനെയാണ് നിതീഷ്‌കുമാർ എന്നതാണ് യോഗത്തിലെ അനൗദ്യോഗിക മുദ്രാവാക്യം. 2024ൽ നിതീഷ്‌കുമാർ ആയിരിക്കും പ്രതിപക്ഷത്തിൻ്റെ പ്രധാന നേതാവ് എന്നാണ് ജെഡിയു പ്രചരിപ്പിക്കുന്നത്. ഇതിനായി ബിജെപിയെ തെരെഞ്ഞെടുപ്പിൽ നേരിടാനായി പ്രതിപക്ഷപാർട്ടികളെ ഒന്നിപ്പിക്കാനുള്ള ശ്രമത്തിലാണ് നിതീഷ് കുമാർ. നിലവിൽ ഡൽഹിയിലുള്ള നിതീഷ് കുമാർ കോൺഗ്രസ് നേതാക്കളുമായും ആം ആദ്മി നേതാക്കളുമായും ഇടത് പാർട്ടികളുമായി ചർച്ച നടത്തും.