അമ്മയും മകനും ഭരിക്കുന്ന പ്രതിപക്ഷ പാർട്ടിയിലാണ് ജനാധിപത്യം ഇല്ലാത്തതെന്ന് ബിജെപി. കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയാണ് പാർലമെന്റിന്റെ മഴക്കാല സമ്മേളനം തടസ്സപ്പെടുത്തിയതിന്റെ ഉത്തരവാദിയെന്നും
പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ വിജയത്തിലുള്ള അസൂയയാണ് ഇതിനു പിന്നിലെന്നും കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കർ പറഞ്ഞു.
ജനാധിപത്യത്തെക്കുറിച്ച് കോൺഗ്രസ് പറയുന്നത് സാത്താൻ ബൈബിൾ വായിക്കുന്നതുപോലെയാണെന്നും ജാവഡേക്കർ പരിഹസിച്ചു. നേരത്തെ എംപിമാരെ സസ്പെൻഡ് ചെയ്ത നടപടി ജനാധിപത്യത്തിന്റെ കൊലപാതകമാണെന്ന കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി പറഞ്ഞിരുന്നു. ഈ പശ്ചാത്തലത്തിലാണ് മറുപടിയുമായി