ശിവസേനയുടെ കേന്ദ്ര മന്ത്രി ആനന്ത് ഗീഥെ രാജി വയ്ക്കുന്നു
മഹാരാഷ്ട്രയ്ക്ക് പിന്നാലെ ദേശീയതലത്തിലും ശിവസേനാ-ബിജെപി സഖ്യം തകരുന്നുവെന്ന് സൂചന. ഇതിന്റെ ഭാഗമായി നരേന്ദ്ര മോഡി മന്ത്രിസഭയില്‍ നിന്നും കേന്ദ്ര ഘന വ്യവസായ മന്ത്രി അനന്ത് ഗീഥെ രാജിവെയ്ക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
നേരത്തെ ദേശീയ. തലത്തില്‍ സഖ്യം തുടരുമെന്ന് ബിജെപി അറിയിച്ചിരുന്നു.അമേരിക്കന്‍ സന്ദര്‍ശനത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോഡി തിരികെയെത്തുമ്പോള്‍ രാജി സമര്‍പ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇത് സംബന്ധിച്ച് വിവരങ്ങള്‍ ശിവ സേന തലവന്‍ ഉദ്ധവ് താക്കറെയാണ് അറിയിച്ചിരിക്കുന്നത്.25 വര്‍ഷം നീണ്ട് നിന്ന ബി ജെപി ശിവ സേന സഖ്യം മഹാരാഷ്ട്രയിലെ സീറ്റ് തര്‍ക്കെത്തെ ത്തുടര്‍ന്നാണ് ഉലഞ്ഞത്.