ബിജെപി- ശിവസേന ബന്ധം തകരുന്നു; ബീഫ് നിരോധനം പിന്‍വലിക്കണം- സേന

Webdunia
ബുധന്‍, 14 ഒക്‌ടോബര്‍ 2015 (11:35 IST)
മഹാരാഷ്ട്രയില്‍ ബിജെപി- ശിവസേന ബന്ധം തകര്‍ച്ചയിലേക്ക്. ബി ജെ പി സര്‍ക്കാര്‍ കൊണ്ടുവന്ന ബീഫ് നിരോധനം പിന്‍വലിക്കണം. അപമാനം സഹിച്ചു മന്ത്രിസഭയില്‍ തുടരാന്‍ താല്‍പ്പര്യമില്ലെന്നും ശിവസേന നേതാവും രാജ്യസഭാ അംഗവുമായ അനില്‍ ദേശായി വ്യക്തമാക്കുകയും ചെയ്‌തു.

കരിഓയില്‍ പ്രയോഗത്തില്‍ ബിജെപിയുടെ പ്രസ്താവന രാഷ്ട്രീയ ലക്ഷ്യങ്ങളോടെയാണ്. പ്രാദേശിക പാര്‍ട്ടികളെ ഇല്ലാതാക്കാമെന്ന ബിജെപിയുടെ തന്ത്രം വിലപ്പോവില്ല. സര്‍ക്കാര്‍ കൊണ്ടുവന്ന ബീഫ് നിരോധനം പിന്‍വലിക്കണമെന്നും
അനില്‍ ദേശായി പറഞ്ഞു.

അതേസമയം, പാക് മുന്‍ വിദേശകാര്യമന്ത്രിയുടെ പുസ്തകപ്രകാശനം ശിവസേന തടയാന്‍ ശ്രമിക്കുകയും കരി ഓയില്‍ പ്രയോഗം നടത്തുകയും ചെയ്‌ത സംഭവം സംസ്ഥാനത്തിന് അപമാനമാണെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നവിസ് വ്യക്തമാക്കി.

പുസ്തകപ്രകാശനം ശിവസേന തടയാന്‍ ശ്രമിച്ചതോടെയാണ് സേന ബിജെപി ശീത സമരം പ്രത്യക്ഷ ഏറ്റുമുട്ടലായി മാറിയത്. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോഡി മുംബൈയില്‍ മെട്രോ പദ്ധതികളുടെ ഉദ്ഘാടത്തിനെത്തിയപ്പോള്‍ ഉദ്ദവ് താക്കറയെ ക്ഷണിക്കാതിരുന്നത് മനപൂര്‍വ്വമാണെന്ന പരാതിയും ശിവസേനയ്ക്കുണ്ട്.