ബിജെപി പാർലമെന്ററി ബോർഡ്: അദ്വാനിയും ജോഷിയും പുറത്ത്
ചൊവ്വ, 26 ഓഗസ്റ്റ് 2014 (16:43 IST)
ബിജെപി പാർലമെന്ററി ബോർഡിൽ അഴിച്ചു പണി. പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളായ എൽകെ അദ്വാനി, മുരളി മനോഹർ ജോഷി, അടൽ ബിഹാരി വാജ്പേയി എന്നിവരെ ഒഴിവാക്കിയാണ് പാർലമെന്ററി ബോർഡ് രൂപികരിച്ചത്. അതേസമയം ദേശീയ അദ്ധ്യക്ഷൻ അമിത് ഷാ, മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ, ജെപി നഡ്ഡ എന്നിവരെ ബോർഡിൽ ഉൾപ്പെടുത്തി.
അദ്വാനി, ജോഷി, വാജ്പേയി എന്നിവരെ ഉൾപ്പെടുത്തി മാർനിർദ്ദേശക സമിതിക്കും ബിജെപി രൂപം നൽകിയിട്ടുണ്ട്. ഇതാദ്യമായാണ് ഇത്തരമൊരു സമിതിയെ ബിജെപി നിയോഗിക്കുന്നത്.
മോഡിയുടെ നേരതൃത്വത്തിലുള്ള മന്ത്രിസഭയിൽ 75 വയസ് കഴിഞ്ഞവരെ ഒഴിവാക്കാനുള്ള തീരുമാനത്തിന്റെ തുടർച്ചയാണ് പാർലമെന്ററി ബോർഡിന്റെ കാര്യത്തിലും ബിജെപി സ്വീകരിച്ചിരിക്കുന്നത്.