ബിജെപി ദേശീയ കൌണ്‍സിലിന് ഇന്ന് കോഴിക്കോട് തുടക്കം; പ്രധാനമന്ത്രി നാളെ എത്തും

Webdunia
വെള്ളി, 23 സെപ്‌റ്റംബര്‍ 2016 (08:41 IST)
ഭാരതീയ ജനത പാര്‍ട്ടിയുടെ ദേശീയ കൌണ്‍സിലിന് ഇന്ന് കോഴിക്കോട് തുടക്കം. മൂന്നുദിവസം നീളുന്ന സമ്മേളനത്തിന് കടപ്പുറത്തെ കെ ജി മാരാര്‍ നഗറില്‍ പതാകയുയര്‍ന്നു. ദേശീയ അധ്യക്ഷന്‍ അമിത് ഷാ 
വ്യാഴാഴ്ച കോഴിക്കോട് എത്തി.
 
പ്രധാനമന്ത്രിയും കേന്ദ്രമന്ത്രിമാരും ബി ജെ പി മുഖ്യമന്ത്രിമാരും സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനായി കോഴിക്കോട് എത്തും. ശനിയാഴ്ച വൈകുന്നേരം നാലുമണിക്ക് കടപ്പുറത്ത് നടക്കുന്ന മഹാസമ്മേളനത്തെ പ്രധാനമന്ത്രി നരേന്ദ്ര മോഡി അഭിസംബോധന ചെയ്യും.
 
മഹാസമ്മേളനം നടക്കുന്ന കടപ്പുറത്തെ വേദിക്കുമുന്നില്‍ വ്യാഴാഴ്ച വൈകുന്നേരം മുതിര്‍ന്ന നേതാവും കേരളത്തിലെ പ്രഥമ ബി ജെ പി എം എല്‍ എയുമായ ഒ രാജഗോപാല്‍ പതാകയുയര്‍ത്തി.
Next Article