മമതയുടെ മാനസികനില തകരാറിലാണ്; അവരെ ഉടന്‍തന്നെ ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിക്കണമെന്നും ബി ജെ പി

വെള്ളി, 2 ഡിസം‌ബര്‍ 2016 (11:56 IST)
സംസ്ഥാനസര്‍ക്കാരിന്റെ അനുവാദമില്ലാതെ ടോള്‍ പ്ലാസകളില്‍ സൈന്യത്തെ വിന്യസിച്ച കേന്ദ്രസര്‍ക്കാര്‍ നടപടിയില്‍ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ പ്രതിഷേധം തുടരുന്നു. മമത ബാനര്‍ജി കഴിഞ്ഞദിവസം രാത്രി മുഴുവന്‍ സെക്രട്ടേറിയറ്റില്‍ തന്നെ കഴിയുകയായിരുന്നു. അതേസമയം, മമതയ്ക്കെതിരെ വിവാദപരാമര്‍ശവുമായി ബി  ജെ പി നേതാവ് സിദ്ധാര്‍ത്ഥ് നാഥ് രംഗത്തെതി.
 
ഒറ്റയാളായ മമതയുടെ മാനസികനില തകറാറിലാണെന്ന് ആയിരുന്നു സിദ്ധാര്‍ത്ഥ് നാഥിന്റെ വിവാദ പരാമര്‍ശം. മാനസികനില തെറ്റിയ ഒരാള്‍ക്ക് മാത്രമേ ഇത്തരമൊരു ഗൂഢാലോചന സിദ്ധാന്തവുമായി മുന്നോട്ടു വരാന്‍ കഴിയുകയുള്ളൂ.
 
ഈ സാഹചര്യത്തില്‍ മാനസിക നില തകരാറിലായ മമതയെ ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിക്കണമെന്നാണ് തൃണമൂല്‍ കോണ്‍ഗ്രസിനോട് തനിക്ക് പറയാനുള്ളതെന്നും സിദ്ധാര്‍ത്ഥ് നാഥ് വ്യക്തമാക്കി.
 
പശ്ചിമബംഗാളിലൂടെ കടന്നുപോകുന്ന ദേശീയപാതയില്‍ ദന്‍കുനി, പല്‍സിത് എന്നിവിടങ്ങളിലെ ടോള്‍ബൂത്തുകളിലാണ് കേന്ദ്രം കഴിഞ്ഞദിവസം സൈനികരെ വിന്യസിച്ചത്. എന്നാല്‍, സംസ്ഥാന സര്‍ക്കാരിന്റെ അനുമതി കൂടാതെയുള്ള തീരുമാനം ജനാധിപത്യത്തിനും ഫെഡറല്‍ സംവിധാനത്തിനും എതിരാണെന്നാണ് മമതയുടെ വാദം.

വെബ്ദുനിയ വായിക്കുക