ചാണക വെള്ളത്തിന് പിന്നാലെ ശോഭ സുരേന്ദ്രന്റെ ‘ആക്രമവും’ - കമലിനെ വിടാതെ ബിജെപി
വ്യാഴം, 12 ജനുവരി 2017 (14:38 IST)
ചലച്ചിത്ര അക്കാഡമി ചെയർമാനും സംവിധായകനുമായ കമലിനെതിരെ നിലപാട് കടുപ്പിച്ച് ബിജെപി. ദേശിയതയ്‌ക്കെതിരെ ആര് നിലപാട് ആരു സ്വീകരിച്ചാലും ബിജെപിയുടെ നിലപാട് ഇതായിരിക്കുമെന്ന് ബിജെപി സംസ്‌ഥാന ജനറൽ സെക്രട്ടറി ശോഭാ സുരേന്ദ്രൻ വ്യക്തമാക്കി.
കമലിനേക്കാൾ ബുദ്ധിയും കഴിവും ഉള്ളവർ വന്നാലും നിലപാടിൽ മാറ്റമുണ്ടാകില്ലെന്നും ശോഭ സുരേന്ദ്രൻ പറഞ്ഞു.
കമലിനെതിരെയുള്ള നീക്കത്തിൽ പ്രതിഷേധിച്ച് ഇന്നു രാവിലെ കൊടുങ്ങല്ലൂരിൽ ജനകീയ കൂട്ടായ്മ നടന്ന വേദിയിൽ ചാണക വെള്ളം തളിച്ച് യുവമോർച്ച പ്രതിഷേധിച്ചിരുന്നു.
കലയിൽപോലും അസഹിഷ്‌ണുത വര്‍ദ്ധിച്ചുവരുന്ന സമയമാണിപ്പോള്‍ എന്ന് കഴിഞ്ഞ ദിവസം കമല്‍ വ്യക്തമാക്കിയിരുന്നു. തന്റെ ചിന്തകളിൽപോലും വർഗീയത കടന്നു വന്നിട്ടില്ല. കലാകാരൻ സ്വതന്ത്രനായിട്ടാണ് എന്നും ചിന്തിക്കുന്നത്. ഏതുതരം വർഗീയതയും നാടിനാപത്താണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.