തീവ്രഹിന്ദുത്വത്തിൽ നിന്നും പിന്നോട്ടില്ല, കാശിയിലെ നയം തന്നെ കേരളത്തിലും

വെള്ളി, 10 ഡിസം‌ബര്‍ 2021 (22:01 IST)
ഹിന്ദുത്വത്തിൽ ഊന്നിയ ദേശീയതയിൽ വെള്ളം ചേർക്കേണ്ടെന്ന് ബി‌ജെപി തീരുമാനം. 13ന് വാരണസിയിലെ കാശി വിശ്വനാഥ് ക്ഷേത്രത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്ന ചടങ്ങ് രാജ്യത്തെ എല്ലാ ഗ്രാമങ്ങളിലും തത്സമയം കാണിക്കുന്നതിനും ക്ഷേത്രങ്ങളിൽ പ്രത്യേക പൂജകൾ സംഘടിപ്പിക്കാനും ബിജെപി നിർദേശിച്ചതായാണ് റിപ്പോർട്ടു‌കൾ.
 
പ്രധാനമന്ത്രി 2019ൽ തറക്കല്ലിട്ട 1,000 കോടിയുടെ പദ്ധതികളുടെ പൂർത്തീകരണം വ്യ കാശി, ദിവ്യ കാശി എന്ന പേരിലാണ് നടത്തുന്നത്. രാജ്യത്തെ 50,000 പ്രദേശങ്ങളിൽ ക്ഷേത്രങ്ങളിലും അനുബന്ധ സ്ഥലങ്ങളിലും ചടങ്ങ് നടത്തുന്നതിന്റെ ഭാഗമായി കേരളത്തിൽ 280 പ്രദേശങ്ങളിലും ചടങ്ങ് നടത്തും.
 
ഇതോടെ വരാനിരിക്കുന്ന യുപി തിരെഞ്ഞെടുപ്പിൽ ഹിന്ദുത്വത്തിലൂന്നിയ പ്രചാരണമാവും ബിജെപി നടത്തുക. ഇത് കേരളത്തിൽ  എല്ലാ മണ്ഡലങ്ങളിലും തിരഞ്ഞെടുക്കപ്പെടുന്ന ക്ഷേത്ര മുറ്റത്തോ അല്ലെങ്കിൽ ക്ഷേത്രങ്ങളോട് ചേർന്നുള്ള ഓഡിറ്റോറിയങ്ങളിലോ ആത്മീയ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ടോ ആണ്‌ നടത്താൻ ഉദ്ദേശിക്കുന്നത്.ഒരു മാസം നീണ്ടുനിൽക്കുന്ന പരിപാടികളിൽ എല്ലാ വീടുകളിലും ദീപം തെളിയിക്കുന്നതുൾപ്പടെയുള്ള പരിപാടികൾ നടത്തും.
 
യുപിയിലെ തിരെഞ്ഞെടുപ്പിൽ വികസനത്തെ ഉയർത്തികാണിക്കുമ്പോൾ 2024 ദേശീയ തിരെഞ്ഞെടുപ്പിൽ രാമക്ഷേത്രത്തെ പ്രചാരണമാക്കി വോട്ട് തേടാനാണ് ബിജെപി ല‌ക്ഷ്യമിടുന്നത്. കേരളത്തിലും ഹിന്ദുത്വവും ദേശീയതയും ഉയർത്തിക്കാട്ടി പ്രവർത്തിക്കുന്നതിൽ വെള്ളം ചേർക്കേണ്ടെന്നതാണ് ബിജെപിയുടെ തീരുമാനം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍