തെരഞ്ഞെടുപ്പ് ചൂടിനിടയിലും രാഹുൽ ഗാന്ധി രണ്ടും കൽപ്പിച്ച്? നീക്കത്തിൽ ഞെട്ടിയത് ബിജെപി !

Webdunia
ശനി, 9 ഡിസം‌ബര്‍ 2017 (09:42 IST)
ഗുജറാത്തില്‍ ഇന്ന് ഒന്നാം ഘട്ട വോട്ടെടുപ്പ് നടക്കവേ ബി ജെ പിക്കെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി വീണ്ടും രംഗത്ത്. മഹാത്മാഗാന്ധി, സുഭാഷ് ചന്ദ്രബോസ് തുടങ്ങിയ നേതാക്കളെ ബി ജെ പി ഉത്പന്നമാക്കി മാറ്റിയെന്ന് രാഹുൽ ആരോപിച്ചു.  
 
പട്ടേൽ ഉൾപ്പെടെയുള്ള നേതാക്കൾ കോൺഗ്രസിന്റെ ഭാഗമായിരുന്നെന്ന് രാഹുൽ പറഞ്ഞു. എത്രയാണെങ്കിലും അദ്ദേഹം മോദിയുടെയോ രാഹുലിന്റേയോ ഗുജറാത്തിന്റേയോ സ്വന്തമല്ലെന്നും രാഹുൽ വ്യക്തമാക്കി. ഗുജറാത്തിലെ ആനന്ദിലെ പ്രചരണവേളയിലാണ് രാഹുൽ ഗാന്ധി ബിജെപിക്കെതിരെ വിമർശനം ഉന്നയിച്ചത്.
 
ബിജെപിയുടെയും കോൺഗ്രസിന്റെയും കരുത്തുറ്റ പോരാട്ടം നടക്കാനിരിക്കേ ബിജെപിക്കെതിരെ രാഹുൽ വീണ്ടും പരസ്യമായി ആഞ്ഞടിക്കുന്നത് തെരഞ്ഞെടുപ്പിനെ ബാധിക്കുമോ എന്ന ആശങ്കയും ബിജെപിക്കുണ്ട്. 
 
പ്രബലന്മാരുടെ മണ്ഡലങ്ങളിലെ സ്വതന്ത്ര ബാഹുല്യം വോട്ട് ചിതറിക്കുമെന്ന ആശങ്കയും ഇരുപക്ഷത്തുമുണ്ട്. മുഖ്യധാരാ പാർട്ടികൾക്കു പുറമേ എൻസിപിയും ബിഎസ്പിയും ആം ആദ്മി പാർട്ടിയും സ്ഥാനാർഥികളെ നിർത്തിയതു കോൺഗ്രസിൽ ആശങ്കയുയർത്തുന്നു. 

അനുബന്ധ വാര്‍ത്തകള്‍

Next Article