ബംഗാൾ മറ്റൊരു കശ്മീർ ആകുന്നു? ‘വെള്ളിയാഴ്ച’ നശിച്ച ദിനം, മുസ്ലീംഗങ്ങളെ കരുവാക്കാൻ ഒരുങ്ങി ബിജെപി

Webdunia
വെള്ളി, 28 ജൂണ്‍ 2019 (09:53 IST)
കശ്മീരിന് സമമായി മാറുകയാണോ ബംഗാൾ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ലോക്സഭ തിരഞ്ഞെടുപ്പില്‍ ബിജെപി സംസ്ഥാനത്ത് മുന്നേറിയതോടെ പിന്നീടുള്ള ദിവസങ്ങൾ ബംഗാളിനു കരിദിനമായിരുന്നു. തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും ബിജെപി പ്രവര്‍ത്തകരും പരസ്പരം വാളെടുത്ത് വെട്ടാൻ തുടങ്ങി. നിരവധി പേരാണ് അക്രമണത്തിനിരയായത്. 
 
ബംഗാളിലെങ്ങും ‘ജയ്ശ്രീരാം’ എന്ന വിളി അലയൊളിച്ച് തുടങ്ങി. സംഘർഷം ആളിക്കത്തിയതോടെ ബിജെപി അടുത്ത പരിപാടി പ്ലാൻ ചെയ്തു. മുസ്ലിം - ഹിന്ദു വർഗീയ കലാപം തന്നെയാണ് അതിനായി അവർ കണ്ടെത്തിയ മാർഗം. മുസ്ലീങ്ങള്‍ വെള്ളിയാഴ്ച റോഡ് ഗതാഗതം തടസ്സപ്പെടുത്തി ജുമ്അ നമസ്കാരം ചെയ്യുകയാണെന്ന് ആരോപിച്ച് ചൊവ്വാഴ്ച ഹനുമാന്‍ പ്രാര്‍ത്ഥനയുമായി തങ്ങളും റോഡ് തടയുമെന്ന പ്രവർത്തകരുടെ വെല്ലുവിളി ഇതിന്റെ ഒരു മുന്നോടി മാത്രമാണ്.  
 
പശ്ചിമബംഗാളില്‍ ബിജെപി വര്‍ഗീയ സംഘര്‍ഷങ്ങള്‍ക്ക് വിത്ത് പാകുകയാണ്. വെള്ളിയാഴ്ചകളിൽ മുസ്ലിംങ്ങൾ റോഡ് തടയുന്നുവെന്നും ഇതിനു പകരമായി തങ്ങളും റോഡ് തടഞ്ഞ് ഹനുമാന്‍ ചലിസ ആചരിക്കുമെന്ന് പ്രവര്‍ത്തകര്‍ പറയുന്നു. കഴിഞ്ഞ ചൊവ്വാഴ്ച ഇത്തരത്തില്‍ ഹനുമാന്‍ ചലിസ നടത്താനായി ഒരു മണിക്കൂറോളം യുവമോര്‍ച്ച പ്രവര്‍ത്തകര്‍ റോഡ് തടസ്സപ്പെടുത്തി. 
 
വെള്ളിയാഴ്ചകളില്‍ നഗരത്തിലെ പ്രധാന നഗരങ്ങളിലെ റോഡുകളെല്ലാം മുസ്ലീങ്ങള്‍ നമസ്കാരത്തിന്‍റെ പേരില്‍ ബ്ലോക്ക് ചെയ്യുകയാണ്. ഈ സമയത്ത് ആംബുലന്‍സുകള്‍ തടയുന്നു, ഇത് കാരണം രോഗികള്‍ക്ക് മരിക്കുന്നുവെന്നാണ് ഇവരുടെ വാദം. ഏതായാലും വർഗീയ കലാപത്തിനു കോപ്പ് കൂട്ടുകയാണ് ബിജെപിയെന്ന് നിസംശയം പറയാം.  

അനുബന്ധ വാര്‍ത്തകള്‍

Next Article