' അച്ചാ ദിന്‍ ‍' വരാന്‍ 25 വര്‍ഷമെടുക്കും: അമിത് ഷാ

ചൊവ്വ, 14 ജൂലൈ 2015 (10:42 IST)
ബിജെപി വാഗ്ദാനം ചെയ്ത അച്ചാ ദിന്‍ (നല്ല ദിനങ്ങള്‍) വരാന്‍ 25 വര്‍ഷമെടുക്കുമെന്ന് ബിജെപി അധ്യക്ഷന്‍ അമിത്ഷാ.  അഞ്ച് വര്‍ഷത്തെ ബി.ജെ.പി ഭരണം കൊണ്ട് ഇന്ത്യയെ ലോകശക്തികളില്‍ മുന്നിലെത്തിക്കാന്‍ കഴിയില്ല. ബ്രിട്ടീഷ് രാജിന് മുമ്പ് ഇന്ത്യക്ക് ആഗോളതലത്തിലുണ്ടായിരുന്ന പ്രതാപം തിരിച്ചുപിടിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

പണപ്പെരുപ്പം പിടിച്ചുനിര്‍ത്തി, അതിര്‍ത്തി സുരക്ഷിതമാക്കി, ശക്തമായ വിദേശ നയം രൂപവത്കരിച്ച്, സാമ്പത്തിക പുരോഗതി കൈവരിച്ച്, മെച്ചപ്പെട്ട തൊഴില്‍ നല്‍കി, ദാരിദ്യ്രനിര്‍മാര്‍ജനത്തിനാണ്് ബിജെപി ഭരണത്തിന്റെ ആദ്യ അഞ്ച് വര്‍ഷങ്ങളില്‍ ലക്ഷ്യമിടുന്നത്. അതിനായി എല്ലാ തലങ്ങളിലും ബി.ജെ.പി ജയിക്കേണ്ടതുണ്ട്. പഞ്ചായത്ത് മുതല്‍ ലോക്‌സഭ വരെ 25 വര്‍ഷംകൊണ്ട് ലോകത്തെ ഒന്നാം ശക്തിയാക്കി ഇന്ത്യയെ മാറ്റും-അമിത് ഷാ പറഞ്ഞു.

അച്ചാ ദിൻ പ്രകാരമുള്ള പദ്ധതികൾ നടപ്പിലാക്കണമെങ്കിൽ എല്ലാ തലങ്ങളിലുള്ള തെരഞ്ഞെടുപ്പുകളിലും ബിജെപി ജയിക്കണം. 25 വർഷത്തിനിടയിൽ നടക്കുന്ന പഞ്ചായത്ത് തലം മുതൽ ലോക്സഭ വരെയുള്ള എല്ലാ തിരഞ്ഞെടുപ്പുകളിലും ബിജെപി ജയിക്കണം. എങ്കിൽ മാത്രമേ ഇന്ത്യയെ ഒന്നാം സ്ഥാനത്ത് കൊണ്ടുവരാൻ കഴിയൂവെന്നും അദ്ദേഹം പറഞ്ഞു.

വെബ്ദുനിയ വായിക്കുക