ബീഹാറിൽ കനത്തമഴയും ശക്തമായ കാറ്റും; ഇടിമിന്നലേറ്റ് മരിച്ചവർ 55, കോടിക്കണക്കിന് രൂപയുടെ നാശനഷ്ടം

Webdunia
ബുധന്‍, 22 ജൂണ്‍ 2016 (14:18 IST)
രണ്ട് ദിവസമായി ബീഹാറിൽ തുടരുന്ന കനത്തമഴയിലും ഇടിമിന്നലിലും 55 പേർ മരിച്ചു. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്ന് സുരക്ഷാഉദ്യോഗസ്ഥർ അറിയിച്ചു. അപകടത്തിന്റെ വ്യാപ്തി എത്രത്തോളമുണ്ടെന്ന് ഇതുവരെ റിപ്പോർട്ട് വന്നിട്ടില്ല. സംസ്ഥാനത്ത് തുടരുന്ന മഴയില്‍ കൃഷിയടക്കം കോടിക്കണക്കിന് രൂപയുടെ നാഷനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. 
 
തിങ്കളാഴ്ച വൈകീട്ടോടെയാണ് ബീഹാറില്‍ കാലവര്‍ഷം എത്തിയത്. ഇതിനെ തുടര്‍ന്നുണ്ടായ അപ്രതീക്ഷമായ ഇടിമിന്നലിലാണ് അപകടമുണ്ടായത്. മധേപുര, സഹര്‍സ, മധുബനി , ദര്‍ബഗ, സമസ്തിപൂര്‍ , ഭഗല്‍പൂര്‍ എന്നി ജില്ലകളിലാണ് ദുരന്തമുണ്ടായത്.
 
കനത്ത കാറ്റില്‍ വീടിന്റെ മേല്‍ക്കൂര തകര്‍ന്ന് വീണാണ് ഭൂരിഭാഗം പേരും മരിച്ചത്. മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നാലു ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. കനത്ത മഴ ഇനിയും തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം വ്യക്തമാക്കുന്നത്.
Next Article