100കിലോ മധുരപലഹാരങ്ങള്‍ ഓര്‍ഡര്‍ ചെയ്‌ത ബിജെപി വെട്ടിലായി
ഞായര്‍, 8 നവംബര്‍ 2015 (11:17 IST)
ബീഹാർ നിയമസഭാ തെരഞ്ഞെടുപ്പില്‍ മഹാസഖ്യം അധികാരത്തിലേക്ക് കുതിക്കുന്ന സാഹചര്യത്തില്‍ ബിജെപി നിരാശയുടെ പടുകുഴിയിലേക്ക് വീണതിന് പിന്നാലെ തെരഞ്ഞെടുപ്പ് ജയം ആഘോഷിക്കാന്‍ ഓര്‍ഡര്‍ നല്‍കിയത് 100 കിലോ മധുരപലഹാരങ്ങള്‍ ഉപയോഗമില്ലാതാകുകയും ചെയ്‌തു.
തുടക്കത്തില്‍ ബിജെപി ലീഡ് ഉയര്‍ത്തിയതോടെ ജയം പ്രതീക്ഷിച്ച് ബിജെപി ക്യാമ്പ് ആഘോഷം ആരംഭിക്കുകയും മധുരപലഹാരങ്ങള്‍ക്ക് ഓര്‍ഡര്‍ നല്‍കുകയുമായിരുന്നു. എന്നാല്‍ പിന്നീട് ജെഡിയു നേതൃത്വത്തിലുള്ള വിശാലസഖ്യം മുന്നേറിയതോടെ ബിജെപി പാളയം മൂകമാകുകയായിരുന്നു.
ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പില്‍ മഹാസഖ്യം അധികാരത്തിലേക്ക് കുതിക്കുകയാണ്. തുടക്കത്തില്‍ ബിജെപി ലീഡ് ഉയര്‍ത്തിയെങ്കിലും പിന്നീട് ജെഡിയു നേതൃത്വത്തിലുള്ള വിശാലസഖ്യം മുന്നേറുകയായിരുന്നു. മഹാസഖ്യം 159 സീറ്റില്‍ മുന്നിട്ടു നില്‍ക്കുബോള്‍ ബിജെപി 74 സീറ്റിലുമാണ്. 10 സീറ്റുകളില്‍ മറ്റുള്ളവരും. തുടക്കത്തില്‍ ഇഞ്ചോടിഞ്ച് പോരാട്ടത്തിലേക്കെന്നാണ് ആദ്യഫലസൂചനകള്‍ നല്‍കിയെങ്കിലും പിന്നീടെല്ലാം മഹാസഖ്യത്തിന് അനുകൂലമാകുകയായിരുന്നു.
ആകെയുള്ള 243 നിയമസഭ സീറ്റിൽ 122 സീറ്റുകളാണ് കേവലഭൂരിപക്ഷത്തിന് വേണ്ടത്. ഉച്ചയോടെ മുഴുവന്‍ ഫലങ്ങളും അറിയാനാകും. ദേശീയ രാഷ്ട്രീയത്തിൽ നിർണായകമായ ബിഹാർ തെരെഞ്ഞെടുപ്പിൽ സംസ്ഥാനം ആർക്കൊപ്പം ആയിരിക്കുമെന്ന് ആകാംക്ഷയിലാണ് രാജ്യം.