ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പ് സെപ്‌തംബറില്‍ നടത്താന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിച്ചതോടെ ബിഹാറിനു 11,050 കോടിയുടെ പ്രത്യേക പാക്കേജ് കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചു. സംസ്ഥാനത്തെ ഊര്‍ജ മേഖലയിലെ വികസനത്തിനായാണ് തുക അനുവദിച്ചത്. നിയമസഭ തെരഞ്ഞെടുപ്പ് പ്രഖ്യാപനം വരുന്നതിനു മണിക്കൂറുകള്‍ മുന്‍പാണ് കേന്ദ്ര സര്‍ക്കാര്‍ പാക്കേജ് അനുവദിച്ചത്.
ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പ് അഞ്ചു ഘട്ടങ്ങളിലായിട്ടാണ് നടക്കുന്നത്. ആദ്യഘട്ട വോട്ടെടുപ്പ് സെപ്‌തംബര്‍ 12നും അവസാനഘട്ട വോട്ടെടുപ്പ് നവംബര്‍ അഞ്ചിന് ആയിരിക്കും. നവംബര്‍ എട്ടിന് വോട്ടെണ്ണല്‍ നടക്കുകയും നവംബര്‍ പന്ത്രണ്ടോടെ തെരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകും.
തെരഞ്ഞെടുപ്പിന് ഇത്തവണ വോട്ടിംഗ് യന്ത്രത്തില്‍ സ്ഥാനാര്‍ത്ഥികളുടെ ഫോട്ടോയും ഉള്‍പ്പെടുത്തും. നവംബര്‍ 29നാണ് നിലവിലെ നിയമസഭയുടെ കാലാവധി അവസാനിക്കുക. ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പു മുന്നില്‍ കണ്ടു അടുത്തിടെ ബിജെപി നടത്തിയ യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി ബിഹാറിനു പ്രത്യേക പാക്കേജ് അനുവദിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.