ബിഹാര്‍: ഏഴു മന്ത്രിമാരെ ജെഡിയു പുറത്താക്കി
ബിഹാറില്‍ മുഖ്യമന്ത്രി ജിതന്‍ റാം മാഞ്ജി അനുകൂലികളായ മന്ത്രിമാരെ ജെഡിയുവില്‍ നിന്നും പുറത്താക്കി. നിതീഷ് കുമാറും മാഞ്ജിയും തമ്മിലുള്ള ബന്ധം വഷളായപ്പോള്‍ മാഞ്ജിക്കു പിന്തുണയുമായി എത്തിയ ഏഴു മന്ത്രിമാരെയാണ് പുറത്താക്കിയിരിക്കുന്നത്.
നേരത്തെ മാഞ്ചിയെ ജെ ഡി യുവിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കിയിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പിലെ പരാജയത്തെ തുടര്‍ന്നാണ് നിതീഷ്‌കുമാര്‍ മുഖ്യമന്ത്രി സ്ഥാനം രാജിവെക്കുകയും പിന്നീട് ജിതന്‍ റാം മാഞ്ജി മുഖ്യമന്ത്രിയാകുകയും ചെയ്തത്.