കതിര്‍മണ്ഡപത്തില്‍ വധുവിനെ കാമുകന്‍ വെടിവെച്ചു കൊന്നു

Webdunia
വെള്ളി, 9 മെയ് 2014 (11:52 IST)
വിവാഹ ദിവസം നവവധുവിനെ മുന്‍ കാമുകന്‍ വെടിവെച്ച് കൊന്നു. മധ്യപ്രദേശ് തലസ്ഥാനമായ ഭോപ്പാലിലാണ് സംഭവം അരങ്ങേറിയത്. അനുരാഗ് സിംഗ് എന്ന കാമുകനാണ് തന്നെ ചതിച്ച മുന്‍ കാമുകിയെ വെടിവെച്ച് കൊന്നത്.

കൊല്ലപ്പെട്ട നവവധുവായ ഡോ ജയശ്രീ നാംദേവും അനുരാഗ് സിംഗും പ്രണയത്തിലായിരുന്നു. എന്നാല്‍ പെട്ടന്നു തന്നെ ജയശ്രീ അനുരാഗ് സിംഗിനെ ഒഴിവാക്കി മറ്റൊരു വിവാഹത്തിന് വാക്കു നല്‍കുകയായിരുന്നു.

ഇതില്‍ നിരാശനായ അനുരാഗ് സിംഗ് തന്നെ ചതിച്ച ജയശ്രീയുടെ വിവാഹ പന്തലില്‍ എത്തുകയും നവവരനൊപ്പം അതിഥികളെ സ്വീകരിക്കുന്ന തിരക്കില്‍ നിന്ന ജയശ്രീക്ക് നേരെ വെടിവെക്കുകയായിരുന്നു. ഉടന്‍ തന്നെ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചിരുന്നു. വിവാഹ വാഗ്ദാനം നല്‍കി തന്നെ പറ്റിച്ചതിനാലാണ് താന്‍ ജയശ്രീയെ വെടിവെച്ചതെന്ന് ഇയാള്‍ പൊലീസിന് മൊഴി നല്‍കി.