ഗുജറാത്തിലെ ആറ് മുതല്‍ പന്ത്രണ്ട് വരെയുള്ള ക്ലാസുകളിലെ സിലബസിൽ ഭഗവത് ഗീത നിർബന്ധമാക്കിയ തീരുമാനം കഴിഞ്ഞ വ്യാഴാഴ്‌ചയാണ് ഗുജറാത്ത് സർക്കാർ പുറത്തുവിട്ടത്.സ്‌കൂള്‍ വിദ്യാഭ്യാസത്തില്‍ ഇന്ത്യന്‍ സംസ്‌കാരവും വിജ്ഞാന സംവിധാനവും ഉള്‍പ്പെടുത്തുന്നതിന് വേണ്ടിയാണ് ഭഗവത് ഗീതയിലെ മൂല്യങ്ങളും തത്വങ്ങളും പഠിപ്പിക്കുന്നത് എന്നാണ് സർക്കാർ വാദം.